കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതിക്ക് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് തിരിഞ്ഞ് കൊത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. തന്ത്രപ്രധാന മേഖലകളില്‍ ഏറെ പ്രാധാന്യമുള്ള കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ആവശ്യത്തിന് കിട്ടാതെ വരുമ്പോള്‍ ചൈന ഇവ സ്വന്തമായി വികസിപ്പിക്കാന്‍ നീക്കം തുടങ്ങുമെന്നും ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെ വരുമ്പോള്‍ ലോക സെമികണ്ടക്ടര്‍ വിപണിയിലും ചൈന ആധിപത്യം ഉറപ്പിക്കുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ചൈനയ്ക്ക് വലിയൊരു വിജയത്തിന് കളമൊരുക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ഇപ്പോള്‍ ചെയ്യുന്നതെന്ന് ജെ ഗോള്‍ഡ് അസോസിയേറ്റ്സിന്റെ മുഖ്യ നിരീക്ഷകന്‍ ജാക്ക് ഗോള്‍ഡ് ചൂണ്ടിക്കാട്ടുന്നു. ചൈന സ്വന്തം ചിപ്പ് വ്യവസായവുമായി ഇതോടെ രംഗത്ത് എത്തുമെന്നും അദ്ദേഹം പറയുന്നു. ഇത് അമേരിക്കയ്ക്ക് ചിപ്പ് വ്യവസായ വിപണിയില്‍ വലിയ നഷ്ടമാകും സൃഷ്ടിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിലിക്കണ്‍വാലിയിലെ സെമികണ്ടക്ടര്‍ താരമായ നവിദിയയും ഇതിന്റെ അമേരിക്കന്‍ പ്രതിയോഗി അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസെസ്(എഎംഡി)എന്നിവയ്ക്കും ചൈനയിലേക്കുള്ള സെമികണ്ടക്ടര്‍ കയറ്റുമതിക്ക് അമേരിക്കയുടെ പുതിയ ലൈസന്‍സിങ് ആവശ്യകതകള്‍ മൂലം കനത്ത സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച വിജ്ഞാപനം ഈയാഴ്ചയാണ് പുറത്ത് വന്നത്.
പുതിയ ചട്ടങ്ങള്‍ നവിദിയയ്ക്ക് 550 കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എഎംഡിയ്ക്കായകട്ടെ 8000 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് വിലയിരുത്തുന്നു. നവിദയ ചൈനയിലേക്ക് തങ്ങളുടെ എച്ച്20 ചിപ്പുകള്‍ കയറ്റി അയക്കണമെങ്കില്‍ ലൈസന്‍സ് നേടണമെന്നാണ് അമേരിക്കന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അവിടുത്തെ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ ഈ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന ആശങ്കയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി കമ്പനി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് വാങ്ങല്‍കാരായ ചൈനയിലേക്കുള്ള ചിപ്പുകളുടെ കയറ്റുമതി നേരത്തെ തന്നെ അമേരിക്ക പരിമിതപ്പെടുത്തിയിരുന്നു. നവിദിയയുടെ അത്യാധുനിക ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റുകളുടെ (ജിപിയു)ഏറ്റവും വലിയ ഉപയോക്താക്കള്‍ ചൈനയാണ്. നിര്‍മ്മിത ബുദ്ധി മാതൃകകള്‍ക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. അവയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തെയുണ്ടായിരുന്ന അമേരിക്കന്‍ കയറ്റുമതി ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് കമ്പനി ഇത്തരം ചിപ്പുകള്‍ ചൈനയിലെ വിപണിക്ക് വേണ്ടി വികസിപ്പിച്ചത്. എന്നാല്‍ പുത്തന്‍ ചട്ടങ്ങള്‍ ഇതിന് തടസമായിരിക്കുന്നുവെന്നും ഗോള്‍ഡ് ചൂണ്ടിക്കാട്ടുന്നു.
ഗെയിമുകളുടെയും നിര്‍മ്മിത ബുദ്ധി ഉപകരണങ്ങളുടെയും മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടി എഎംഡി വികസിപ്പിച്ച എംഐ308ജിപിയുകള്‍ക്കും പുത്തന്‍ കയറ്റുമതി ചട്ടങ്ങള്‍ ബാധകമാണ്.
ചൈനയ്ക്ക് മികച്ച അവസരം
ഹുവെയ് പോലുള്ള വന്‍കിട ചൈനീസ് ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ക്ക് ഇത് വലിയ അവസരമാണ് തുറന്ന് നല്‍കുന്നതെന്ന് സ്വതന്ത്ര സാങ്കേതിക നിരീക്ഷകനായ റോബ് എന്‍ഡെര്‍ലി പറയുന്നു. സ്വന്തം മൈക്രോപ്രൊസസര്‍ വ്യവസായത്തിന് പുതിയ അവസരത്തിന് ദൈവം നല്‍കിയ അവസരമാണിതെന്നും എന്‍ഡെര്‍ലി പറയുന്നു. ഇതോടെ ചിപ്പ് വ്യവസായ രംഗത്ത് അമേരിക്കയെ ചൈന പിന്തള്ളുമെന്നും വിലയിരുത്തപ്പെടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1