ബെംഗളൂരു : നഗരത്തിന്റെ ഐടി ഹബ്ബിനെ ബന്ധിപ്പിക്കുന്ന തിരക്കേറിയ ഇടനാഴികളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ബാംഗ്ലൂർ മെട്രോ റെയിലിന്റെ "യെല്ലോ ലൈൻ" പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ആർവി റോഡിൽ (രാഗിഗുഡ്ഡ) നിന്ന് ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി മെട്രോ യാത്ര നടത്തുകയും, യാത്രയ്ക്കിടെ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യ്തു. ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിൻ എത്തുന്ന ആർവി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെയുള്ള സർവീസിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുന്നത്. ഏകദേശം 7,160 കോടി രൂപ വിലമതിക്കുന്ന ബാംഗ്ലൂർ മെട്രോ ഫേസ്-2 പദ്ധതിയുടെ ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള 19 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടിൽ 16 സ്റ്റേഷനുകളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷൻ തുടങ്ങിയ തിരക്കേറിയ ഇടനാഴികളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ സൗകര്യം സഹായിക്കുമെന്നും അവർ പറഞ്ഞു. നാളെയാണ് പാത യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. 15,610 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നാം ഘട്ടത്തിൽ ജെപി നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെ 32.5 കിലോമീറ്റർ (ഒന്നാം ഇടനാഴി), ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 12.15 കിലോമീറ്റർ (രണ്ടാം ഇടനാഴി) എന്നീ പാതകളാണ് നിർമിക്കുക.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1