ടൊറന്റോ: എയർ കാനഡയിലെ വിമാന ജീവനക്കാരുടെ പണിമുടക്ക് മൂലം ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രകൾ ആണ് തടസ്സപ്പെട്ടിരിക്കുന്നത്. 10,000 വിമാന ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും എയർ കാനഡയും തിങ്കളാഴ്ച രാത്രി, മധ്യസ്ഥന്റെ സഹായത്തോടെ, വീണ്ടും ചർച്ചകൾ ആരംഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം വാരാന്ത്യം ആരംഭിച്ച പണിമുടക്ക് ദിവസേന ഏകദേശം 1.3 ലക്ഷം യാത്രക്കാരെ ആണ് ബാധിക്കുന്നത്. എയർ കാനഡ പ്രതിദിനം 700 വിമാന സർവീസുകൾ നടത്തുന്നുണ്ടെങ്കിലും, ഇതിനകം തന്നെ ആയിരക്കണക്കിന് ആഭ്യന്തരവും അന്താരാഷ്ട്രവുമായ സർവീസുകൾ റദ്ദാക്കേണ്ടി വന്നു. കമ്പനിയുടെ കണക്കുകൾ പ്രകാരം 5 ലക്ഷത്തോളം ആളുകൾക്ക് യാത്രാ തടസ്സം നേരിടും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് പണിമുടക്ക് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചെങ്കിലും, യൂണിയൻ അത് അവഗണിച്ച് പണിമുടക്ക് ആരംഭിക്കുകയായിരുന്നു. “ഞങ്ങൾ തിരികെ ജോലിയിൽ പോകില്ല. പ്രശ്‌നം ചർച്ചാമേശയിലാണ് പരിഹരിക്കേണ്ടത്. ജയിലിൽ പോകേണ്ടിവന്നാലും, യൂണിയന് പിഴ അടയ്ക്കേണ്ടിവന്നാലും ഞങ്ങൾ അതിന് തയ്യാറാണ്” എന്നാണ് യൂണിയൻ പ്രസിഡന്റ് മാർക്ക് ഹാൻകോക്ക് പ്രതികരിച്ചത്.
“ലക്ഷക്കണക്കിന് ആളുകളുടെ യാത്രകൾ തടസ്സപ്പെടുകയാണ്. ഇരുപാർട്ടികളും ഉടൻ പരിഹാരം കണ്ടെത്തണം. ജീവനക്കാർക്കും എപ്പോഴും നീതിയുള്ള ശമ്പളമാണ് ഉറപ്പാക്കേണ്ടത്” എന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി വിഷയത്തിൽ പ്രതികരിച്ചത്. എയർ കാനഡ ചീഫ് എക്സിക്യൂട്ടീവ് മൈക്കേൽ റൂസോയും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്