ടൊറന്റോ: ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിച്ച എയര്‍ കാനഡ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. സമരം അവസാനിപ്പിക്കുന്നതിനായി 10,000 ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നതിനായി തൊഴിലാളി യൂണിയനുമായി വിമാനക്കമ്പനി ധാരണയിലെത്തി. മുടങ്ങിയ വിമാന സര്‍വീസുകള്‍ ക്രമേണ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു.
വാരാന്ത്യത്തില്‍ ആരംഭിച്ച പണിമുടക്ക് ജനങ്ങളെ വലിതോതില്‍ വലച്ചിരുന്നു. വേനല്‍ക്കാല യാത്രാ സീസണ്‍ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പണിമുടക്ക് കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. തിങ്കളാഴ്ച വൈകി എയര്‍ കാനഡയും യൂണിയനും ചര്‍ച്ചകള്‍ പുനരാരംഭിച്ചതിന് ശേഷം ചൊവ്വാഴ്ച രാവിലെയോടെ കരാര്‍ പ്രഖ്യാപിച്ചു. 'ശമ്പളമില്ലാത്ത ജോലി അവസാനിച്ചു. ഞങ്ങള്‍ ഞങ്ങളുടെ ശബ്ദവും ശക്തിയും തിരിച്ചുപിടിച്ചു,' യൂണിയന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ കാനഡ പറഞ്ഞു. സര്‍വീസുകള്‍ പതിവുപോലെയാകാന്‍ ഏഴ് മുതല്‍ 10 ദിവസം വരെ എടുത്തേക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ റൂസോ പറഞ്ഞു. ഷെഡ്യൂള്‍ സ്ഥിരമാകുന്നതുവരെ ചില വിമാനങ്ങള്‍ റദ്ദാക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്