ഒട്ടാവ: ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി. മലാനി ജോളിക്ക് പകരമായാണ നിയമനം. മലാനി ജോളി ഇനി വ്യവസായ മന്ത്രാലയത്തിന്റെ ചുമതല വഹിക്കും. കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ മാറ്റം. ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ്അനിതയുടെ നേതൃത്വം നിര്‍ണായകമാകും.
കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിതയായ ആദ്യത്തെ ഹിന്ദു വനിതയായ അനിത ആനന്ദ്, ഭഗവദ്ഗീതയില്‍ കൈ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഈ വര്‍ഷം ആദ്യം ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി പ്രധാനമന്ത്രിയായ മൈക്ക് കാര്‍ണി അടുത്തിടെ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. വിശ്വസ്തരായ വ്യക്തികളെ മുന്നില്‍ നിര്‍ത്തി ഇപ്പോള്‍ അദ്ദേഹം തന്റെ ടീമിനെ പുനര്‍നിര്‍മ്മിക്കുകയാണ്.
പുതിയ മന്ത്രിസഭയില്‍ നിന്ന് പത്തിലധികം പേരെ ഒഴിവാക്കി. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിലെ 39 മന്ത്രിമാരില്‍ നിന്ന് കാര്‍ണി മന്ത്രിമാരുടെ എണ്ണം 29 ആയി കുറച്ചു. എന്നാല്‍ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍, യുഎസ് വ്യാപാരം കൈകാര്യം ചെയ്യുന്ന ഡൊമിനിക് ലെബ്ലാങ്ക് എന്നിവരുള്‍പ്പെടെ ചില പ്രധാന മന്ത്രിമാരെ അതേ സ്ഥാനങ്ങളില്‍ നിലനിര്‍ത്തി.
രാഷ്ട്രീയ കരിയര്‍
57 വയസ്സുകാരിയായ അനിത ആനന്ദ് 2019 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഒന്റാറിയോയിലെ ഓക്ക്വില്ലെയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. സമീപ വര്‍ഷങ്ങളില്‍, അനിത നാല് പ്രധാന കാബിനറ്റ് വകുപ്പുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കോവിഡ്-19 മഹാമാരി സമയത്ത് അവര്‍ പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചു. കാനഡയുടെ വാക്‌സിന്‍ സംഭരണവും മറ്റും അനിതയുടെ ചുമതലയിലായിരുന്നു.
2021 ല്‍ അവര്‍ പ്രതിരോധ മന്ത്രിയായി. പ്രതിരോധ മന്ത്രിയെന്ന നിലയില്‍, റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഉക്രെയ്നിനുള്ള കാനഡയുടെ സഹായത്തിന് മേല്‍നോട്ടം വഹിച്ചു.
2023 മധ്യത്തില്‍ ട്രഷറി ബോര്‍ഡിലേക്ക് മാറ്റിയെങ്കിലും, 2024 സെപ്റ്റംബറില്‍ ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയായി അവരെ വീണ്ടും ഒരു ഉയര്‍ന്ന റോളില്‍ നിയമിച്ചു.
തമിഴ്-പഞ്ചാബി ബന്ധം
1967 മെയ് 20 ന് നോവ സ്‌കോട്ടിയയിലെ കെന്റ്വില്ലിലാണ് അനിത ജനിച്ചത്. അനിതയുടെ അച്ഛന്‍ തമിഴനും അമ്മ പഞ്ചാബിയുമാണ്. 1960 കളുടെ തുടക്കത്തില്‍ കാനഡയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാരായിരുന്നു ഇവര്‍. ഡല്‍ഹൗസി സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് അനിത ആനന്ദ് ഒന്നാം ക്ലാസ് ബിരുദം നേടി.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവര്‍ യേല്‍ പോലുള്ള എലൈറ്റ് സര്‍വകലാശാലകളില്‍ നിയമം പഠിപ്പിച്ചു. പൊതുജീവിതത്തില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ അവര്‍ സാമ്പത്തിക നിയന്ത്രണത്തിലും കോര്‍പ്പറേറ്റ് ഭരണത്തിലും ഒരു സ്‌പെഷ്യലിസ്റ്റായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്