കാനഡയിലെ കഫേയിലെ വെടിവെപ്പ്: കപില്‍ ശര്‍മക്ക് മുംബൈ പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി

AUGUST 11, 2025, 10:59 AM

മുംബൈ/ഒട്ടാവ: കാനഡയിലെ സറേയില്‍ പുതുതായി തുറന്ന റെസ്റ്ററന്റില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന രണ്ട് വെടിവെപ്പുകളുടെ പശ്ചാത്തലത്തില്‍ ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കപില്‍ ശര്‍മ്മയ്ക്ക് മുംബൈ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ശര്‍മ്മയുടെ കാപ്‌സ് കഫേക്ക് നേരെ ജൂലൈ 10 നും ഓഗസ്റ്റ് ഏഴിനുമാണ് ആക്രമണം ഉണ്ടായത്. 

സറേയിലെ ന്യൂട്ടണിലുള്ള ശര്‍മ്മയുടെ കാപ്‌സ് കഫേക്കു നേരെയാണ് ആവര്‍ത്തിച്ച് ആക്രമണം ഉണ്ടായത്. വാഹനങ്ങളിലെത്തിയ അക്രമികള്‍ കഫേയുടെ ജനാലകള്‍ക്കും വാതിലിനും നേരെ നിരവധി റൗണ്ട് വെടിവെച്ച ശേഷം രക്ഷപെടുകയായിരുന്നു. ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് കനേഡിയന്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. ഖാലിസ്ഥാന്‍ ഗുണ്ടാ സംഘങ്ങളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. രണ്ടാമത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

തന്റെ ജനപ്രിയ ടെലിവിഷന്‍ ഷോയായ ദി കപില്‍ ശര്‍മ്മ ഷോയിലൂടെ അറിയപ്പെടുന്ന 43 കാരനായ ഹാസ്യനടന്‍ വിദേശത്തെ തന്റെ ബിസിനസ്സ് സംരംഭങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷം ആദ്യം കാനഡയില്‍ റെസ്റ്ററന്റ് തുറന്നത്. ശര്‍മ്മ കനേഡിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam