വാൻ കൂവർ: കാനഡയിലെ വാൻകൂവറിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
എന്നിരുന്നാലും, മരണസംഖ്യയെക്കുറിച്ചോ പരിക്കുകളെക്കുറിച്ചോ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പതിനാറാം നൂറ്റാണ്ടിലെ ഫിലിപ്പീൻസിലെ കൊളോണിയൽ വിരുദ്ധ നേതാവിന്റെ സ്മരണയ്ക്കായി നടത്തിയ ലാപു ലാപു ദിനാഘോഷത്തിനിടെയാണ് അപകടം.
ഈസ്റ്റ് 41-ാം അവന്യൂവിനും ഫ്രേസർ സ്ട്രീറ്റിനും സമീപം പ്രാദേശിക സമയം രാത്രി 8 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് വാൻകൂവർ മേയർ കെൻ സിം പറഞ്ഞു, ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ "തകർന്നു പോയെന്ന്" കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. നിങ്ങളോടൊപ്പം ഞങ്ങളും ദുഃഖിക്കുന്നുവെന്നും മാർക് കാർണി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്