കാനഡ-മെക്സിക്കോ ബന്ധം പുതുക്കുന്നു: പുതിയ വ്യാപാര സാധ്യതകൾ തേടി കാനഡ

AUGUST 6, 2025, 10:26 PM

യു.എസ്.യുമായുള്ള വ്യാപാരതര്‍ക്കങ്ങള്‍ വീണ്ടും കടുത്തതിനെ തുടര്‍ന്ന്, കാനഡ പുതിയ ബന്ധങ്ങള്‍ തേടുകയാണെന്ന് റിപ്പോർട്ട്. അതില്‍ പ്രധാനമായി സമീപ രാജ്യമായ മെക്‌സിക്കോയെ കാനഡ  സമീപിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

2025 ജൂണില്‍ ആൽബർട്ടയിലെ G7 സമിറ്റിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗമിനെ സ്വകാര്യമായി കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെയാണ് കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദും ധനമന്ത്രി ഫ്രാൻസോയ് ഫിലിപ്പി ഷാംപെയ്‌നും മെക്‌സിക്കോയിലേക്ക്  പോയത്. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക പങ്കാളിത്തം വളർത്തുകയാണ് പ്രധാന ലക്ഷ്യം എന്നാണ ഇവർ വ്യക്തമാക്കിയത്.

കാനഡയെ സംബന്ധിച്ച് നോക്കുമ്പോൾ ഫ്രാൻസിനെയും ബ്രിട്ടനെയും അപേക്ഷിച്ച് മെക്‌സിക്കോ വലിയ വ്യാപാര പങ്കാളിയാണ്. എങ്കിലും, കാനഡ പതിവായി മെക്‌സിക്കോയുമായി ബഹുവഴികൾ തുറക്കുന്നതിൽ മന്ദഗതിയിലാണ് എന്നാണ് കാൾട്ടൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ ശാസ്ത്ര പ്രൊഫസർ ലോറ മക്‌ഡൊണാൾഡ് പറയുന്നത്. "കാനഡയ്ക്ക് മെക്‌സിക്കോയുമായി താത്പര്യത്തോടെ ബന്ധം സ്ഥാപിക്കാൻ എപ്പോഴും മദ്ദഗതിയിലുള്ള സമീപനമാണ്. പല ശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടന്ന സന്ദർശനം ഈ സമീപനം മാറ്റാനുള്ള ശ്രമം ആകാമെന്ന്" അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

"ഇത് നല്ലൊരു ചർച്ചയായിരുന്നു. എങ്കിലും വേറൊരു പ്രത്യേക വ്യാപാര ഉടമ്പടി ആവശ്യമില്ല. നമുക്ക് കാനഡയും യു.എസ്.-ഉം ഉൾപ്പെടുന്ന CUSMA (കാനഡ-യു.എസ്.-മെക്‌സിക്കോ എഗ്രിമെന്റ്) ഉണ്ട്" എന്നാണ് വിഷയത്തിൽ മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗം പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ സന്ദർശനത്തിൽ രണ്ടുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര കരാർ ഉണ്ടാകുമെന്ന് കരുതേണ്ട.

മറ്റു വെല്ലു

  • കാനഡയിലെ ബിസിനസ്സുകൾ യു.എസിനെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്.
  • സ്പാനിഷ് ഭാഷ അറിയാനും മറ്റ് സംസ്കാര വ്യത്യാസങ്ങൾ പരിഹരിക്കാനുമുള്ള താത്പര്യം കുറവാണ്.
  • മെക്‌സിക്കോയിലെ പലർക്കും കാനഡയെ കുറിച്ച് കൂടുതല്‍ ധാരണയില്ല
  • കാനഡയുടെ ചരക്ക് വ്യാപാരത്തിൽ മെക്‌സിക്കോയുടെ പങ്ക് വെറും 3% മാത്രം. യു.എസ്.യുടേത് 70%.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam