ആമിര്‍ ഖാന്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘സിത്താരെ സമീന്‍ പര്‍’. സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒരു ബാസ്‌കറ്റ്‌ബോള്‍ കോച്ചിന്റെ വേഷത്തിലാണ് നടന്‍ സിനിമയിലെത്തുന്നത് എന്ന് ട്രെയ്ലറിലൂടെ വ്യക്തമാകുന്നുണ്ട്. നടന്റെ ഒരു വമ്പന്‍ വിജയവും തിരിച്ചുവരവും ഈ ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുമുണ്ട്. ജൂണ്‍ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശര്‍മ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീന്‍ പര്‍ എന്ന സിനിമയുടെ സീക്വല്‍ ആണ് ‘സിത്താരെ സമീന്‍ പര്‍’ എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്‌റ്റേഷന്‍ ആണെന്നും നേരത്തെ ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്.
ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കര്‍ – എഹ്‌സാന്‍ – ലോയ് ആണ് സംഗീതം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിര്‍ ഖാന്‍ സിനിമയാണിത്. ലാല്‍ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിര്‍ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്