ചൊവ്വാഴ്ച രാത്രി തുടങ്ങാനിരിക്കുന്ന കാന്‍ ചലച്ചിത്രമേളയില്‍ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കാനില്‍ ആലിയയുടെ ആദ്യ അവസരമായിരുന്നു ഇത്തവണത്തേത്.
ഇത്തരമൊരു നിര്‍ണായക സമയത്ത് കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് നടി കരുതുന്നതെന്ന് ആലിയ ഭട്ടിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നാണ് വിവരം.
ആലിയയുടെ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്. മെയ് 13 ന് ആരംഭിക്കുന്ന കാന്‍ ചലച്ചിത്രമേള മെയ് 24 ന് സമാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്