മോഹൻലാൽ - അനൂപ് മേനോൻ ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.
തിരക്കഥയും അനൂപ് മേനോനാണ് എഴുതുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് ഒരു അഭിമുഖത്തിൽ അനൂപ് മേനോൻ വ്യക്തമാക്കിയിരിക്കുകയാണ്. കൊൽക്കത്ത ദുർഗാ പൂജാ ആഘോഷത്തിനിടെ ഒരു നിർണായക രംഗം ഷൂട്ട് ചെയ്യാനുണ്ട്.
അത് അടുത്ത വർഷമേ നടക്കൂ. 20 ദിവസത്തോളം ദുർഗാ പൂജയ്‍ക്കിടെ ഷൂട്ട് ചെയ്യാനുണ്ട്. ആക്ഷൻ ഫൈറ്റ് സീക്വൻസാണ് അത്. ബിഗ് ബജറ്റ് ചിത്രമാണ് ഇത്. പാട്ടുകളും ആക്ഷനും ഒക്കെ ചേർന്നത്. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ ചിത്രമായിരിക്കും ഒരുക്കുക എന്നും അനൂപ് മേനോൻ വ്യക്തമാക്കി.
അഞ്ച് പാട്ടും മൂന്നു ഫൈറ്റും സിനിമയിൽ ഉണ്ടാകുമെന്നും ഇതൊരു വലിയ സിനിമയായി തന്നെയാണ് ഒരുങ്ങുന്നതെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു. സിനിമയുടെ സ്ക്രിപ്റ്റ് പുരോഗമിക്കുകയാണെന്നും അനൂപ് മേനോൻ പറഞ്ഞു. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ ഷൂട്ടിംഗ്.
വലിയ കടുകട്ടി ഡയലോഗുകൾ പറയുന്ന, മുണ്ട് ഉടത്തുള്ള, പഴയ ഒരു കാമുകിയൊക്കെ ഉള്ള അനൂപ് മേനോൻ സ്റ്റെെലിൽ തന്നെയുള്ള ലാലേട്ടനാകുമോ പുതിയ ചിത്രത്തിലും എന്ന ചോദ്യത്തോട്, അതിൽ നിന്ന് ഒരു അണുവിട വ്യത്യാസം ഉണ്ടാകില്ല എന്നായിരുന്നു അനൂപ് മേനോൻറെ മറുപടി. 'അഞ്ച് പാട്ടുകളും മൂന്ന് ഫെെറ്റുമുള്ള ഒരു സിനിമയാണിത്. നമുക്ക് ആഗ്രഹമുള്ള ഒരു ലാലേട്ടൻ തന്നെ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും നല്ല കാലഘട്ടം അതാണ്. സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ സിനിമയാണ് വലിയ ബജറ്റാണ്. സ്ക്രിപ്റ്റ് വർക്ക് പുരോഗമിക്കുകയാണ്. സമയം എടുത്ത് ചെയ്യാനാണ് ലാലേട്ടനും പറഞ്ഞിട്ടുള്ളത്. അടുത്ത വർഷം സംഭവിക്കും,'അനൂപ് മേനോൻ പറഞ്ഞു.
ഹേഷാം അബ്‍ദുൾ വഹാബായിരിക്കും സംഗീത സംവിധായകൻ. നേരത്തെ മോഹൻലാലിന്റെ പകൽ നക്ഷത്രങ്ങളുടെ തിരക്കഥ അനൂപ് മേനോനാണ് എഴുതിയിരുന്നത്. അന്ന് വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന് ശ്രദ്ധയാകർഷിക്കാനായിരുന്നു. അതിനാൽ അനൂപ് മേനോനുമായി വീണ്ടും മോഹൻലാൽ ഒന്നിക്കുമ്പോൾ പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്