രജനീകാന്ത് നായകനായ ‘കൂലി’ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണങ്ങൾ വ്യക്തമാക്കി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി).
കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർക്കുമാത്രമേ കാണാനാകൂവെന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി.വി. തമിഴ്സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.
സിബിഎഫ്സി ഉദ്യോഗസ്ഥനും നാലംഗങ്ങളും ഉൾപ്പെടുന്ന പരിശോധനാ സമിതി ആദ്യം സിനിമകണ്ട് ‘എ’സർട്ടിഫിക്കറ്റ് മാത്രമേ നൽകാനാവൂ എന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഇക്കാര്യം നിർമാതാക്കളായ സൺ ടിവി നെറ്റ്വർക്ക് ലിമിറ്റഡിന്റെ പ്രതിനിധികളെ അറിയിച്ചു.
ഇതേത്തുടർന്ന് അവർ സിബിഎഫ്സി ഉദ്യോഗസ്ഥനും വിവിധ മേഖലകളിൽനിന്നുള്ള ഒൻപത് അംഗങ്ങളും ഉൾപ്പെടുന്ന റിവൈസിങ് കമ്മിറ്റി സിനിമകണ്ട് പുനർ വിലയിരുത്തൽ നടത്താൻ നിർബന്ധിച്ചു. ഇതുപ്രകാരം റിവൈസിങ് കമ്മിറ്റി സിനിമ കണ്ടപ്പോൾ സിനിമയിൽ അക്രമാസക്തമായ രംഗങ്ങൾ കൂടുതലാണെന്നും മുതിർന്നവർക്കു മാത്രമേ കാണാനാവുകയുള്ളൂവെന്നും അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്