അല്ലു അർജുൻ, ദീപിക പദുക്കോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന പാൻ-ഇന്ത്യൻ പ്രോജക്ട് വളരെയധികം ചർച്ചകൾ സൃഷ്ടിക്കുന്നുണ്ട്. 'AA22xA6' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ സൂപ്പർ താരം ദീപികാ പദുകോൺ നൽകിയത് 100 ദിവസത്തെ ഡേറ്റ് ആണ്. രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൽ താക്കൂർ എന്നിവരുൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി 'ദി ഇന്റേൺ' റീമേക്കിൽ നിന്ന് ദീപിക പിന്മാറിയിരുന്നു. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ദീപിക ആരംഭിച്ചതായും 2025 നവംബർ മാസത്തിൽ സെറ്റിലെത്തുമെന്നും പിങ്ക്‌വില്ല പറയുന്നു.
മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ എത്തുന്നത്. അവതാറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രമൊരുങ്ങുന്നത്. 2026 സെപ്റ്റംബർ വരെ ചിത്രീകരണം തുടരും. 2027 ന്റെ അവസാന പകുതിയിൽ റിലീസ് ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്.
അതുവരെ അല്ലു അർജുൻ മറ്റ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും പറയുന്നു. ഒക്ടോബറിൽ ഷാരൂഖ് ഖാനൊപ്പം 'കിംഗ്' എന്ന ചിത്രത്തിൽ ദീപിക അഭിനയിക്കും. അമ്മയായതിന് ശേഷം ഷൂട്ട് ചെയ്യുന്ന ആദ്യ പ്രോജക്ടായിരിക്കും കിംഗ്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 3 യിലും പുഷ്പ എന്ന തന്റെ ഐക്കണിക് വേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് അല്ലു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്