ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് ധുരന്ധർ . മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 389 കോടി രൂപയായി ഉയർന്നു. ഹിന്ദി സിനിമകൾക്ക് ഒരു റെക്കോർഡാണ് ധുരന്ധർ.
പുഷ്പ 2 (ഹിന്ദി) 178 കോടി കളക്ഷനെ സിനിമ മറികടന്നു. ഈ മുന്നേറ്റം നിലനിർത്തുകയാണെങ്കിൽ രൺവീർ സിങ് നായകനായ ഈ ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയായി മാറിയേക്കാം.
ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമാണ് ധുരന്ധർ. രൺവീർ സിങ്ങും അക്ഷയ് ഖന്നയും ഒരുമിച്ചെത്തിയ ചിത്രം വെള്ളിയാഴ്ച മാത്രം ഏകദേശം 32.5 കോടി രൂപയാണ് നേടിയത്. ആദ്യ ദിവസത്തെ കലക്ഷൻ 28 കോടിയായിരുന്നു.
600 കോടി രൂപ നേടുന്ന ആദ്യത്തെ ഒറിജിനൽ ഹിന്ദി ചിത്രമാകാൻ ധുരന്ധറിന് ഇതിനകം തന്നെ അവസരമുണ്ടായിരുന്നു, ഇപ്പോൾ 700 കോടി രൂപ നേടാനുള്ള സാധ്യതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ബലൂചി വംശജനായ റഹ്മാൻ ഡാക്കേത്തിൻ്റെ റോൾ അവതരിപ്പിച്ചത് അക്ഷയ് ഖന്നയാണ്. കറാച്ചിയിലെ ഓൾഡ് ഡോൺ എന്നറിയപ്പെട്ടിരുന്ന റഹ്മാൻ ഡാക്കേത്തിൻ്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
