ഇന്നത്തെ ഹോളിവുഡ് സിനിമയിലെ സംഘട്ടന രംഗങ്ങൾ ഒറിജിനൽ ആയി തോന്നുന്നില്ലെന്ന് ആക്ഷൻ ഐക്കൺ ജാക്കി ചാൻ. ഇന്നത്തെ സിനിമയിലെ സ്റ്റണ്ട് സ്വീകൻസുകൾ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറിയെ (CGI) വളരെയധികം ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം ഒരു ഇരുതല മൂർച്ചയുള്ള വാൾ പോലെയാണെന്ന് ചാൻ പറഞ്ഞു. അവിടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അഭിനേതാക്കൾക്ക് അസാധ്യമായ സ്റ്റണ്ടുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.
പഴയ കാലത്ത്, ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേയൊരു ചോയ്‌സ് ആ രംഗം ഒന്നുകിൽ ചെയ്യുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതായിരുന്നു. ഇന്ന്, കമ്പ്യൂട്ടറുകൾ ഉള്ളതിനാൽ, അഭിനേതാക്കൾക്ക് എന്തും ചെയ്യാൻ കഴിയും, എന്നാൽ ഒറിജിനാലിറ്റി നഷ്ടപെടുന്നുവെന്നും ചാൻ കൂട്ടിച്ചേർത്തു.
അതേസമയം ഞാൻ ചെയ്തതുപോലെ ജീവൻ പണയപ്പെടുത്തി സ്റ്റണ്ടുകൾ ചെയ്യാൻ ഞാൻ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും 71 കാരനായ താരം ഹൗട്ട് ലിവിംഗ് മാസികയോട് പറഞ്ഞു.
മെയ് 30 ന് റിലീസ് ചെയ്യാൻ പോകുന്ന "കരാട്ടെ കിഡ്: ലെജൻഡ്‌സ്" എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2010 ലെ "ദി കരാട്ടെ കിഡിലെ തന്റെ വേഷം ചാൻ വീണ്ടും അവതരിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്