ഒരു വടക്കൻ സെൽഫി സംവിധായകൻ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന ചിത്രത്തിലൂടെ ജയറാമും കാളിദാസ് ജയറാമും വീണ്ടും ഒന്നിക്കുന്നു. അച്ഛൻ-മകൻ ജോഡികളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച നടന്നു.
ജൂഡ് ആന്റണി ജോസഫും അരവിന്ദ് രാജേന്ദ്രനും സംയുക്തമായിട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാളിദാസ് ഇമോഷണൽ ആയി ഒരു പോസ്റ്റും പങ്കിട്ടിരുന്നു.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ആണ് ആശകൾ ആയിരത്തിന്റെ ചിത്രീകരണം. . കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ജയറാം, മകൻ കാളിദാസ് ജയറാം എന്നിവക്ക് പുറമെ ഇഷാനി കൃഷ്ണയും ചിത്രത്തിൽ എത്തുന്നുണ്ട്. ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ എൻ.എം., കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, എഡിറ്റർ : ഷഫീഖ് പി.വി., മ്യൂസിക് : സനൽ ദേവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്