ജനപ്രിയ വെബ് സീരീസായ 'കണിമംഗലം കോവിലകം' സിനിമയാകുന്നു എന്ന വാർത്തകൾക്ക് തൊട്ട് പിന്നാലെയിതാ 'കണിമംഗലം കോവിലകം' സിനിമയിലെ പ്രൊമോ ഗാനവും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപേ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2026 ജനുവരി മാസത്തിൽ തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയതാരം ബേസിൽ ജോസഫാണ് സോഷ്യൽ മീഡിയ വഴി 'ഡൺ ഡിഡ് ' എന്ന പ്രോമോ ഗാനം പുറത്തു വിട്ടത്.
സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു കാലത്ത് യൂത്തിനെ മൊത്തത്തിലായി ഹരം കൊള്ളിച്ച 'ലജ്ജാവതിയെ' 'അന്നക്കിളി' പോലുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരിൽ നിറസാന്നിധ്യമായ ജാസി ഗിഫ്റ്റ് അല്പക്കാലത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ പാടുന്ന പാട്ട് കൂടിയാണിത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിലെ ഗാനത്തിനുണ്ട്. യുവത്വത്തിന്റെ ആവേശങ്ങൾ കാണിക്കുന്ന ഗാനരംഗത്തിനൊപ്പം തന്നെയാണ് ഇത്തവണയും ജാസി ഗിഫ്റ്റ് ചുണ്ടുകൾ ചലിപ്പിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്‌നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ.കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയുള്ള ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു. കോളേജ്- ഹോസ്റ്റൽ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും.
ക്ലാപ്പ് ബോർഡ് ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്. എഡിറ്റിംഗ് - പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ -അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം -അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം -സുനിൽ ജോർജ്, കൊറിയൊഗ്രഫി -ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ് -ദീപക് ഗംഗാധരൻ, മേക്കപ്പ് -സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ -അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്‌സ് -അഷ്‌റഫ് ഗുരുക്കൾ, ഫൈനൽ മിക്‌സിങ് -ഡാൻ ജോസ്, പി.ആർ. കൺസൾട്ടന്റ് - വിപിൻ കുമാർ വി, ഡിജിറ്റൽ മാർക്കറ്റിംഗ് -അഖിൽ വിഷ്ണു വി.എസ്. ഗാനങ്ങൾ എഴുതിയത് മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി എന്നിവർ ആണ്. പ്രശസ്ത ഗായകരായ ഇലക്ട്രോണിക് കിളി, സിയ ഉൽ ഹഖ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
