തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി ഒരു താരമാണ് കീര്‍ത്തി സുരേഷ്. ആദ്യമായി കീര്‍ത്തി ബോളിവുഡില്‍ എത്തിയ ചിത്രമാണ് ബേബി ജോണ്‍. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് ചിത്രത്തിലും താരം കരാറായെന്നാണ് റിപ്പോര്‍ട്ട്.
രാജ്കുമാര് റാവുവിന്റെ നായികയായാണ് ബോളിവുഡ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുക എന്ന് തെലുങ്ക് 123 റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തിയപ്പോൾ നായികയായ കീര്‍ത്തി സുരേഷ് തിളങ്ങി.
ഇവർക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും കഥാപാത്രങ്ങളായി. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്