റീൽസിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ടാൻസാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ.
മലയാളികൾക്ക് കിലി പോൾ ഉണ്ണിയേട്ടനാണ്. മലയാളം പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെ കേരളത്തിലും കിലി പോൾ വൈറലായി.
കഴിഞ്ഞ ദിവസം കിലി കേരളത്തിലേക്ക് ഉടനെ വരുമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ആയാണ് കിലി കേരളത്തിലെത്തിയിരിക്കുന്നത്.
പ്രൊഡക്ഷൻ നമ്പർ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. അൽത്താഫ് സലിം, ജോമോൻ ജ്യോതിർ, അനാർക്കലി മരിക്കാർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്