വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡ’ത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം

AUGUST 5, 2025, 10:11 PM

വിജയ് ദേവരകൊണ്ട അഭിനയിച്ച തെലുങ്ക് ചിത്രമായ 'കിംഗ്ഡം' എന്ന ചിത്രത്തിനെതിരെ തമിഴ്‌നാട്ടിൽ നാം തമിഴ് കക്ഷി (എൻ‌ടി‌കെ) പ്രവർത്തകരുടെ  പ്രതിഷേധം. 

എം‌ഡി‌എം‌കെ നേതാവ് വൈകോയും ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.  ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം ശ്രീലങ്കയിലെ തമിഴ് സംഘടനകളെയും തമിഴ് ഈഴത്തിനായുള്ള പോരാട്ടത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് എൻ‌ടി‌കെ, എം‌ഡി‌എം‌കെ നേതാക്കൾ പറയുന്നു. 

ചിത്രത്തിന്റെ പ്രദർശനം  നിർത്തിയില്ലെങ്കിൽ തിയേറ്ററുകൾ ബഹിഷ്‌കരിക്കുമെന്ന് എൻ‌ടി‌കെ നേതാവ് സീമാൻ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച കിംഗ്ഡം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ചില സ്ഥലങ്ങളിൽ പോസ്റ്ററുകൾ കീറിക്കളഞ്ഞു.

vachakam
vachakam
vachakam

തെലങ്കാനയിലെ നൈസാമാബാദിൽനിന്നുള്ള സഹോദരൻമാർ വർഷങ്ങൾക്കുശേഷം ശ്രീലങ്കയിൽവെച്ച് കണ്ടുമുട്ടുന്ന കഥയാണ് കിങ്ഡം പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ തമിഴ്സംഘടനകളെ കുറ്റവാളിസംഘങ്ങളെപ്പോലെ ചിത്രീകരിക്കുന്നുവെന്നാണ് വിമർശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam