മഹാകുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.
പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് ചിത്രത്തിലെ നായകൻ.
നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിർമിക്കുന്നു. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്