എൽസിയു സിനിമകളിലൂടെ തമിഴകത്ത് പുതിയൊരു റെക്കോർഡ് സൃഷ്ടിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. തന്റെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡാണ് ലോകേഷ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ തന്നെ ഇത്തരമൊരു നേട്ടം ആദ്യമായിരിക്കും.
കാർത്തി നായകനായെത്തിയ 'കൈതി' കമൽ ഹാസനോടൊപ്പം വിക്രം, വിജയ് നായകനായെത്തിയ ലിയോ എന്നീ ചിത്രങ്ങൾ ആരാധകരെ കയ്യിലെടുത്തു. ആ പ്രതീക്ഷ ഒട്ടും തകർക്കാതെ സൂപ്പർ സ്റ്റാർ രജനിയെ നായകനാക്കി കൂലിയും എത്തി.
കൂലി തീയേറ്ററുകളിൽ 400 കോടി കടന്നു. വിക്രം, ലിയോ, എന്നിവയും 400 കോടി കടന്നിരുന്നു. 2022ൽ പുറത്തിറങ്ങിയ വിക്രം 424 കോടിയിലധികം രൂപയാണ് ലോകമെമ്പാടും നേടിയത്. അടുത്ത വർഷം ഇറങ്ങിയ ലിയോ 690 കോടിയിലധികം രൂപയും നേടി. ഇപ്പോഴിതാ വെറും നാലു ദിവസം കൊണ്ടാണ് കൂലി ഈ കളക്ഷനിലെത്തിയിരിക്കുന്നത്.
അതായത് തുടർച്ചയായെത്തിയ മൂന്ന് ചിത്രങ്ങളും 400 കോടി കടന്നിരിക്കുന്നു. തമിഴിൽ എന്നല്ല ഇന്ത്യയിൽ ഒരു സംവിധായകനും ഈ നേട്ടം കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ഈ നേട്ടത്തോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവും സ്വീകാര്യതയുമുള്ള സംവിധാകനായി ലോകേഷ് മാറിക്കഴിഞ്ഞു.
അതായത് തുടർച്ചയായെത്തിയ മൂന്ന് ചിത്രങ്ങളും 400 കോടി കടന്നു. തമിഴിൽ എന്നല്ല ഇന്ത്യയിൽ ഒരു സംവിധായകനും ഈ നേട്ടം കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ നേട്ടത്തോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവും സ്വീകാര്യതയുമുള്ള സംവിധാകനായി ലോകേഷ് മാറിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്