മുംബൈ: 2008 ലെ മാലേഗാവ് ബോംബ് സ്ഫോടന കേസ് സിനിമയാകുന്നു. മാലേഗാവ് ഫയല്‍സ് എന്നായിരിക്കും സിനിമയുടെ പേര്. 'മൈ ഫ്രണ്ട് ഗണേശ' സംവിധാനം ചെയ്ത രാജീവ് എസ് റൂയ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
സിനഡസ്റ്റ് 18 ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാഹില്‍ സേത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ പങ്കിട്ട പത്രക്കുറിപ്പ് പ്രകാരം, രാജ്യത്തെ നടുക്കിയ 2008ലെ മാലേഗാവ് ബോംബ് സ്ഫോടനങ്ങളുടെ ചുരുളഴിയിക്കുന്ന ചിത്രമാവും ഇത്. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ തന്നെ സിനിമ ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 2025 അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്ന് റൂയ പറഞ്ഞു.
2008 സെപ്തംബര്‍ 29 നാണ് മഹാരാഷ്ട്രയിലെ മാലേഗാവ് സിറ്റിയിലെ ഭിക്കു ചൗക്കിലെ പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേര് കൊല്ലപ്പെട്ടത്. 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ ബിജെപി എംപി സാധ്വി പ്രജ്ഞയും കേണല്‍ ശ്രീകാന്ത് പുരോഹിതുമടക്കം 11 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. നീണ്ട 17 വര്‍ഷത്തെ വിചാരണക്ക് ശേഷം ഇവരെ ജൂലൈ 31ന് മുംബൈ എന്‍ഐഎ കോടതി വെറുതെവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്