സംവിധായകൻ കൃഷാന്ദ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നു എന്ന ചില റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
റിപ്പോർട്ടുകൾക്കിടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ മണിയൻപിള്ള രാജു. മോഹൻലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രമാണ് താൻ അടുത്തതായി ചെയ്യാൻ പോകുന്നതെന്നും അതിന്റെ ചർച്ചകളുടെ പ്രാരംഭഘട്ടം കഴിഞ്ഞെന്നും മണിയൻപിള്ള രാജു പറഞ്ഞു.
'കൃഷാന്ദ് സംവിധാനം ചെയ്യുന്ന മോഹൻലാൽ പടമാണ് അടുത്തതായി ചെയ്യാൻ പോകുന്നത്. അതിന്റെ ഒന്നാം റൗണ്ട് ഡിസ്‌കഷൻ കഴിഞ്ഞു. 18 മുതൽ 45 വയസ് വരെയുള്ളവരാണ് കൂടുതലായും സിനിമ കാണുന്നത്. അവർക്ക് കൃഷാന്ദ് എന്ന ഡയറക്ടറെ വലിയ ഇഷ്ടമാണ്. പുതിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യണം. മോഹൻലാലും ഇപ്പോൾ പുതിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യുന്നുണ്ടല്ലോ.
പല കാര്യങ്ങളിലും നമ്മൾ മക്കൾ പറയുന്നത് കേൾക്കേണ്ടി വരും. പേടിച്ചിട്ടില്ല അത് ചെയ്യുന്നത്. മക്കളുടെ തലമുറയുടെ ചിന്തകൾ കുറച്ച് കൂടി അഡ്വാൻസ്ഡ് ആണ്. നമ്മളൊക്കെ കുറച്ച് പഴഞ്ചനായി കഴിഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് കുട്ടികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. തിരിച്ചും സംഭവിക്കാം,' മണിയൻപിള്ള രാജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്