ടാക്സി ഡ്രൈവറായ ഷൺമുഖനായി മോഹൻലാൽ ബിഗ് സ്ക്രീനിൽ നിറഞ്ഞാടിയ സിനിമയാണ് 'തുടരും'. മൗത്ത് പബ്ലിസിറ്റി അടക്കം നേടി തിയറ്ററുകളിലും ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ച് തുടരും മുന്നേറുകയാണ്.
ഈ അവസരത്തിൽ ചിത്രത്തിന്റെ തമിഴ് വെർഷൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
മലയാളത്തിൽ തുടരും എന്നാണ് സിനിമയുടെ പേരെങ്കിൽ തമിഴിലത് തൊടരും എന്നാണ്. ചിത്രം മെയ് 9 മുതൽ തിമിഴ് സിനിമാസ്വാദകർക്ക് മുന്നിലെത്തും.
റിലീസ് വിവരം പങ്കുവച്ചുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.
ഷൺമുഖനെയും കുടുംബത്തേയും തമിഴ് മക്കൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും എന്നാണ് ഇവർ പറയുന്നത്. ഇതിനിടെ ഹിന്ദി പതിപ്പ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്