നന്ദമുരി ബാലകൃഷ്‍ണ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. അഖണ്ഡ 2ന്റെ ടീസര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഖണ്ഡ 2വിന്റെ ഒടിടി റൈറ്റ്‍സിന് 100 കോടി രൂപയ്‍ക്കടുത്ത് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്നതിനാല്‍ ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്‍ഫ്ലിക്സ് തുടങ്ങിയ കമ്പനികള്‍ പിൻമാറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്തായാലും ജിയോ ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അഖണ്ഡ 2ല്‍ പ്രജ്ഞ ജയ്‌സ്വാൾ, സംയുക്ത തുടങ്ങിയവര്‍ക്ക് പുറമേ നിരവധി പ്രമുഖ അഭിനേതാക്കൾ വേഷിടുന്നു. 14 റീൽസ് പ്ലസ് ബാനറിൽ റാം അചന്തയും ഗോപിചന്ദും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ചിത്രത്തിന്റെ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം ക്രിസ്‍തുമസിനോ പൊങ്കൽ 2026ലേക്ക് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹമുണ്ട്. പവൻ കല്യാണിന്റെ ദേ കോൾ ഹിം ഒജിയും (2025 സെപ്റ്റംബർ 25) അതേ തീയതിയിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നതിനാനാണ് അഖണ്ഡ 2 വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്‍ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. 'എൻബികെ111' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ജൂൺ 10 നു ജന്മദിനം ആഘോഷിച്ച ബാലകൃഷ്‍ണയുടെ ജന്മദിനത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്