ആസിഫ് അലിയെ നായകനാക്കി 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന്റെ സംവിധായകനായ താമർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ സർക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'താരകം..' എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിൽ അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമൻ ആണ് ശബ്ദം നൽകിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ഇതിന് മുൻപായി ഇറങ്ങിയിരിക്കുന്ന ചിത്രത്തിലെ 'ഹോപ്പ് സോങ്', 'ജെപ്പ് സോങ്' എന്നിവക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് കിട്ടിയിരിക്കുന്നത്. മെയ് 8ന് സർക്കീട്ട് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സർക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓർഹാൻ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം അയാസ് ഹസൻ, സംഗീതം ഗോവിന്ദ് വസന്ത, എഡിറ്റർ സംഗീത് പ്രതാപ്, പ്രൊജ്ര്രക് ഡിസൈനർ രഞ്ജിത് കരുണാകരൻ, കലാസംവിധാനം വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്,
മേക്കപ്പ് സുധി, ലൈൻ പ്രൊഡക്ഷൻ റഹിം പിഎംകെ, സിങ്ക് സൗണ്ട് വൈശാഖ്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ് എസ്ബികെ ഷുഹൈബ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്