മഹേഷ് ബാബു @ 50: പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ അപ്ഡേറ്റുമായി രാജമൗലി

AUGUST 9, 2025, 4:42 AM

തെലുങ്ക് സൂപ്പർ സ്റ്റാർ  മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് എസ്എസ്എംബി 29 ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

ഗ്ലോബ് ട്രോട്ടർ അഥവാ ലോകം ചുറ്റുന്നവൻ എന്നാണ് മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രീ ലുക്ക് പോസ്റ്ററിൽ നായകന്റെ നെഞ്ചിന്റെ ഭാഗത്തിന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്.

ഇതോടൊപ്പം നവംബറിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ ചിത്രത്തെ കുറിച്ച് നടത്തുമെന്നും രാജമൗലി അറിയിച്ചു. തങ്ങള്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് കുറച്ചായെന്നും കഥയും സാധ്യതയുമൊക്കെ വളരെ വിശാലമായതിനാല്‍ കുറച്ച് ചിത്രങ്ങള്‍ കൊണ്ടോ വാര്‍ത്താ സമ്മേളനങ്ങള്‍ കൊണ്ടോ ഒന്നും അതേക്കുറിച്ച് പൂർണമായി പറയാനാകില്ലെന്നും രാജമൗലി പറയുന്നു.

vachakam
vachakam
vachakam

മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ആണ് ഇന്ന്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മഹേഷ് ബാബുവിന് ആശംസകൾ നേരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam