'പടയപ്പ 2' പ്രഖ്യാപിച്ച് രജനികാന്ത്

DECEMBER 10, 2025, 7:13 AM

'പടയപ്പ' സിനിമയുടെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്  ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 രജനീകാന്തിനൊപ്പം രമ്യ കൃഷ്ണനും സൗന്ദര്യയും അഭിനയിച്ച 1999 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം തിയേറ്ററുകളിൽ തിരിച്ചെത്താൻ ഒരുങ്ങുന്നു. അതേസമയം, കഥയുടെ അടുത്ത അധ്യായത്തിനായി ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് പുതിയ പ്രഖ്യാപനം.

പടയപ്പയോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത് നീലാംബരി മരിക്കുന്നതാണ് ആദ്യ സിനിമയുടെ ക്ലൈമാക്‌സ്. രണ്ടാം ഭാഗത്തിന് നീലാംബരി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഒരിക്കല്‍ കൂടി പടയപ്പയോട് ഏറ്റുമുട്ടാന്‍ എത്തുന്നു എന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

vachakam
vachakam
vachakam

37 മിനുട്ടുള്ള വീഡിയോ ആണ് രജനീകാന്ത് പങ്കുവെച്ചത്. വീഡിയോയില്‍ പടയപ്പയെ കുറിച്ചും ചിത്രീകരണ സമയത്തെ ഓര്‍മകളുമാണ് താരം പങ്കുവെച്ചത്. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് പടയപ്പയുണ്ടാക്കിയ ഓളം ഇന്നും തനിക്ക് ആവേശമുണ്ടാക്കുന്നതാണെന്ന് താരം പറയുന്നു.

തന്റെ അമ്പത് വര്‍ഷത്തെ കരിയറില്‍ സ്ത്രീകള്‍ ഗേറ്റ് പൊളിച്ച് ഒരു സിനിമ കാണാന്‍ എത്തുന്നത് കണ്ടത് പടയപ്പയ്ക്കു വേണ്ടിയാണെന്ന് താരം പറയുന്നു. ഇതിനു ശേഷമാണ് പടയപ്പയുടെ രണ്ടാം ഭാഗത്തെ കുറിച്ച് താരം പറഞ്ഞത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam