'രമ്യാകൃഷ്ണയല്ല പടയപ്പയില്‍ നീലാംബരി ആകേണ്ടിയിരുന്നത് ഐശ്വര്യ റായ്'; രജനികാന്ത്

DECEMBER 10, 2025, 6:51 AM

സൂപ്പർഹിറ്റ് തമിഴ് ചിത്രം പടയപ്പയിൽ നീലാംബരി എന്ന ശക്തമായ കഥാപാത്രം ഐശ്വര്യാ റായ് ചെയ്യണമെന്നാണ് താൻ ആദ്യം ആഗ്രഹിച്ചിരുന്നതെന്ന് രജനീകാന്ത്. 'നീലാംബരി എന്ന കഥാപാത്രത്തേക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഐശ്വര്യാറായിയാണ് മനസ്സിൽവന്നിരുന്നത്.

ഈ റോളിന് ഐശ്വര്യാ റായ് മികച്ചതാവുമെന്നും അവർതന്നെ അത് ചെയ്യണമെന്നും എനിക്ക് തോന്നി. അവരുടെ ഡേറ്റിന് വേണ്ടി മൂന്ന് മാസത്തോളം ഞങ്ങൾ ശ്രമിച്ചിരുന്നു. അവരുടെ ബന്ധുക്കൾ വഴിയും ബന്ധപ്പെടാൻ ശ്രമിച്ചു.

വേഷം നല്ലതാണെന്ന് അവർ പറഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഒരു വർഷം വരെ ഞങ്ങൾ കാത്തിരിക്കുമായിരുന്നു. കാരണം കഥാപാത്രം ക്ലിക്കുചെയ്യുന്നതായിരിക്കണം. അല്ലെങ്കിൽ, സിനിമ പ്രവർത്തിക്കില്ല. പിന്നീട്, അവർക്ക് കഥാപാത്രത്തിൽ താൽപ്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി.

vachakam
vachakam
vachakam

ഈ കഥാപാത്രത്തിന് ശക്തമായ കണ്ണുകളുള്ള ശരിയായ ആളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ചിത്രം മാറ്റിവയ്ക്കാമെന്ന് ഞാൻ രവികുമാറിനോട് പറഞ്ഞു. പിന്നീട്, രവികുമാർ തന്നെയാണ് രമ്യ കൃഷ്ണന്റെ പേര് നിർദ്ദേശിച്ചത്. അതിനുശേഷം, അവരും സിനിമയുടെ ഭാഗമായി, രജനീകാന്ത് പറയുന്നു.

ഡിസംബർ 12-ന് ചിത്രം റീറിലീസ് ചെയ്യാനിരിക്കെ പുറത്തുവിട്ട 'ദി റിട്ടേൺ ഓഫ് പടയപ്പ' എന്ന വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. രജനീകാന്തിന്റെ 75-ാമത് ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

പടയപ്പയുമായി ബന്ധപ്പെട്ട രസകരമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിൽ അതിശക്തമായ കഥാപാത്രമായിരുന്നു നീലാംബരി. രമ്യ കൃഷ്ണന്റെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റി. അതോടുകൂടി രമ്യ കൃഷ്ണൻ ഒരു താരമായും വളർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam