ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ബെന്‍സ്. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.
നിവിന്‍ പോളിയാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ബെന്‍സില്‍ രാഘവ ലോറന്‍സിനൊപ്പം രവി മോഹനും ഒരു പ്രധാന വേഷത്തില്‍ എത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ലോറന്‍സിനൊപ്പെം അതേ പ്രാധാന്യമുള്ള നായക കഥാപാത്രത്തെയാണ് രവി മോഹനും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ ലോകേഷ് കനകരാജ് നടനോട് നേരിട്ട് കഥ നരേറ്റ് ചെയ്തെന്നും കഥ ഇഷ്ടമായ രവി മോഹന്‍ സിനിമ ചെയ്യാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്.
ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സ് ആയ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ബെന്‍സ്. ഇതോടെ രവി മോഹനും എല്‍സിയുവില്‍ എത്തുമെന്നാണ് സൂചന. ഇനി വരാനിരിക്കുന്ന കൈതി 2, വിക്രം 2 എന്നീ സിനിമകളിലും രവി മോഹനും ഭാഗമായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്