ബാഹുബലി : ദ എപ്പിക് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബാഹുബലി : ദി ബിഗിനിങ്, ബാഹുബലി : ദി കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളെ സംയോജിപ്പിച്ചാണ് ബാഹുബലി : ദ എപ്പിക് നിര്‍മിച്ചിരിക്കുന്നത്.
10 വര്‍ഷം മുമ്പ് ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച കഥ എന്നാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവര്‍ അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. രാജ്യവ്യാപകമായി പ്രേക്ഷകരെ ഒന്നിപ്പിച്ച ചുരുക്കം ചില സിനിമകളില്‍ ഒന്നാണിത്.
ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത് ഒരു പതിറ്റാണ്ട് തികയുന്ന അവസരത്തിലാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി ചിത്രം പ്രഖ്യാപിച്ചത്. 2025 ഒക്ടോബര്‍ 31ന് ചിത്രം റിലീസ് ചെയ്യുമെന്നും രാജമൗലി അറിയിച്ചു.
അമരേന്ദ്ര ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയുടെ കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പറഞ്ഞുവെക്കുന്നത്. രണ്ടാം ഭാഗത്തില്‍ എങ്ങനെ അമരേന്ദ്ര ബാഹുബലിയെ ചതിയിലൂടെ കട്ടപ്പ കൊലപ്പെടുത്തിയെന്ന് പറയുകയും തുടര്‍ന്ന് മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുയും ചെയ്യുന്നു. 2015ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2017ല്‍ കണ്‍ക്ലൂഷനും പുറത്തിറങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്