ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരെ തിരഞ്ഞെടുത്ത് ഓർമാക്സ് മീഡിയ തയ്യാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടി സാമന്ത റൂത്ത് പ്രഭു. ജൂലൈ മാസത്തെ ജനപ്രീതി അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പട്ടികയിൽ ബോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് സാമന്തയുടെ മുന്നേറ്റം.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് ഇടം നേടിയപ്പോൾ, മൂന്നാം സ്ഥാനം മുൻനിര ബോളിവുഡ് താരം ദീപിക പദുകോണിനാണ്. തുടർച്ചയായ സിനിമകളും സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമാണ് ദീപികയെ ഈ സ്ഥാനത്തെത്തിച്ചത്.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രിയ താരങ്ങളായ കാജൽ അഗർവാൾ നാലാമതും, തൃഷ അഞ്ചാമതും പട്ടികയിലുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനക്കാരി സായ് പല്ലവിയാണ്. 'അമരൻ', 'തണ്ടേൽ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സായ് പല്ലവി, രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു.
സായ് പല്ലവിക്കു പിന്നാലെ രശ്മിക മന്ദാന, ശ്രീലീല, തമന്ന തുടങ്ങിയ ദക്ഷിണേന്ത്യൻ താരങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത് ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യൻ താരങ്ങൾക്കുള്ള സ്വീകാര്യതയുടെ വർധനവ് സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്