മോഹന്‍ലാലിനൊപ്പം പുതിയ സിനിമയോ? ഷാജി കൈലാസ് പ്രതികരിക്കുന്നു 

MAY 13, 2025, 10:21 PM

മോഹന്‍ലാലിനെ നായകനാക്കി അടുത്ത ചിത്രം ഒരുങ്ങുന്ന എന്ന വാര്‍ത്തയിൽ പ്രതികരിച്ച്  സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് ഷാജി കൈലാസ് അറിയിച്ചത്.

"എന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു പുതിയ ചിത്രം ഒരുങ്ങുന്ന എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ ഞാന്‍ വ്യക്തത നല്‍കട്ടെ. ഈ ഊഹാപോഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ദയവായി ശ്രദ്ധിക്കുക. 

ഈ അവകാശവാദങ്ങളില്‍ സത്യമില്ല. നിങ്ങളുടെ എല്ലാവരുടെയും ആവേശത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദി പറയുന്നു, എന്റെ പ്രോജക്ടുകളെക്കുറിച്ചുള്ള ഏതൊരു ഔദ്യോഗിക പ്രഖ്യാപനവും എന്നില്‍ നിന്ന് നേരിട്ടായിരിക്കും വരുന്നത്. ഭാവിയെ പ്രതീക്ഷയോടെ കാണാം", എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

vachakam
vachakam
vachakam

അതേസമയം എലോണ്‍ ആണ് മോഹന്‍ലാലും ഷാജി കൈലാസും അവസാനമായി ഒന്നിച്ച സിനിമ. 2023ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ കാളിദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലറായിരുന്നു ചിത്രം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam