ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ യുജീന് ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റി.
ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റുകയാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
ജൂലൈ 4 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോൾ പുതിയ തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. ജൂലൈ 11 ആണ് സിനിമയുടെ പുതിയ റിലീസ് തീയതി.
ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം വിൻസി അലോഷ്യസും ദീപക് പറമ്പോലുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്