നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ കൊറിയൻ സീരീസായ 'സ്ക്വിഡ് ഗെയിം' സീസൺ 3യിലെ പ്രസവ രംഗത്തിനെതിരെ വിമർശനം.
രണ്ടാം എപ്പിസോഡിൽ കാണിച്ചിരിക്കുന്ന കിം ജുൻ-ഹീ എന്ന കഥാപാത്രത്തിന്‍റെ പ്രസവ രംഗമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും വിമർശനത്തിന് കാരണമാകുന്നത്.
സീരീസിലെ ജീവന്‍ മരണ പോരാട്ടം നടക്കുന്നതിനിടെയാണ് കിം ജുൻ-ഹീ എന്ന കഥാപാത്രം (പ്ലെയർ 222) പെട്ടെന്ന് പ്രസവ വേദനയില്‍ വീഴുകയും, മറ്റൊരു കഥാപാത്രമായ ഗും ജായുടെ സഹായത്തോടെ വെറും അഞ്ച് മിനിറ്റിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുന്നതുമാണ് കാണിക്കുന്നത്.
എന്നാൽ, ഈ രംഗം യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും. പ്രസവത്തിന്റെ വേദന, രക്തസ്രാവം, അല്ലെങ്കിൽ പിന്നീടുള്ള സങ്കീർണതകൾ എന്നിവ കാണിക്കാത്തതിനാൽ ശരിക്കും വെറും കെട്ടിചമച്ച പ്ലോട്ട് പോലെയാണ് എന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്.
അഞ്ച് മിനിറ്റിനുള്ളിൽ പ്രസവം? രക്തസ്രാവമോ വേദനയോ ഇല്ലാതെ? ഇത് എന്താണ്?" എന്ന് ഒരു ഉപയോക്താവ് കുറിച്ചു. "ഗി-ഹന്‍ എന്ന നായകന് രണ്ട് തവണ ഫൈനൽ ഗെയിമിൽ എത്താൻ വേണ്ടിയാണോ ഇത്തരം ഒരു കാര്യം" എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്