'സുമതി വളവ്’ ചിത്രത്തിൻ്റെ കളക്ഷൻ കണക്കുകൾ പുറത്ത് . മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.
മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കുന്ന ചിത്രത്തിന് ഗംഭീര കളക്ഷനുമാണ് ലഭിക്കുന്നത്.റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ 9.56 കോടി രൂപയാണ് സിനിമ നേടിയത്. ഇന്നത്തോടെ അത് 10 കോടിയിലേറെയാകും.
കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന ഫൺ ഹൊറർ ഫാമിലി എന്റെർറ്റൈനെർ ആണ് സുമതി വളവ്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്