തുടരും എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന അടുത്ത സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി. തുടരുമില്‍ കോ ഡയറക്ടറും നടനുമായിരുന്ന ബിനു പപ്പുവിന്റെ രചനയിലാണ് തന്റെ അടുത്ത ചിത്രമെന്ന് തരുണ്‍ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും താരനിരയും അടക്കമാണ് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ടോര്‍പിഡോ എന്ന് പേരിട്ടിരിക്കുന്ന
ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത്. നസ്ലെന്, അര്ജുന് ദാസ്, ഗണപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. ബിനു പപ്പു രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ് നിർവ്വഹിക്കുന്നത്.
സുഷിന് ശ്യാം ആണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്