തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ മുപ്പതാമത് മേളയ്ക്ക് കൊടിയിറങ്ങി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മേളയായി ഈ വര്‍ഷത്തെ മേള മാറി. ചിന്തിക്കാനും ചോദിക്കാനും പ്രേക്ഷകരെ സജ്ജമാക്കുന്ന തരത്തിലുള്ള മികച്ച ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ റസൂല്‍ പൂക്കുട്ടി സമാപന സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം വ്യക്തമായ രാഷ്ട്രീയ നിലപാടുകൊണ്ട് ലോകത്തിലെ ശ്രദ്ധേയമായ ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിജീവനത്തിനായി പൊരുതുന്ന മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്കാണ് മേളയില്‍ ആദ്യകാലം മുതല്‍ പ്രാധാന്യം നല്‍കിവരുന്നതെന്നും ഐഎഫ്എഫ്‌കെയുടെ രാഷ്ട്രീയ നിലപാടിന് അടിവരയിടുന്നതാണ് മുപ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം സിനിമകളുടെ പ്രദര്‍ശന വിലക്കിലൂടെ വലിയ പ്രതിസന്ധിയാണ് ഇത്തവണ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായിരുന്നു അത്തരം പ്രവൃത്തികള്‍. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് വിലക്കിയ 13 ചിത്രങ്ങള്‍ക്ക് പ്രദര്‍ശാനുമതി ലഭിച്ചത്. അടിച്ചമര്‍ത്തല്‍ എന്ന സംഘപരിവാര്‍ നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ആഫ്രിക്കന്‍ ചലച്ചിത്രകാരന് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 സിനിമകളാണ് ഇത്തവണ കൂടുതലായി പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ 16 ലധികം തിയറ്ററുകളിലായാണ് ഇത്തവണ വേദിയൊരുങ്ങിയത്. 180 ലധികം വിഖ്യാത ചലച്ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ മേള.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
