പ്രീ റിലീസില്‍ തന്നെ 200 കോടി തൂക്കി ‘തഗ് ലൈഫ്’

MAY 13, 2025, 10:24 PM

മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ-റിലീസിനെക്കുറിച്ചുള്ള വാർത്തകൾ ചർച്ചയാകുന്നു.

തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രം 200 കോടിയിലധികം രൂപ നേടിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി.

റെക്കോർഡ് തുകയായ 150 കോടി രൂപയ്ക്ക് പ്ലാറ്റ്‌ഫോം ചിത്രത്തിന്റെ അവകാശങ്ങൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. മാത്രമല്ല, വിജയ് ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 60 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായും സൂചനയുണ്ട്.

vachakam
vachakam
vachakam

ജൂണ്‍ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam