ചിലമ്പരശൻ- വെട്രിമാരൻ ചിത്രം 'അരസൻ' ചിത്രീകരണം തുടങ്ങി 

DECEMBER 10, 2025, 7:03 AM

വെട്രിമാരൻ-സിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'അരസൻ'. വടചെന്നൈ യൂണിവേഴ്‌സിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ.

ആടുകളം, വടചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങീ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരൻ സിബുവിനെ നായകനാക്കി ചിത്രമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. 

vachakam
vachakam
vachakam

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വെണ്ടു തനിന്തതു കാട്’ (2022) എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, വെട്രിമാരൻറെ റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ എസ്.ടി.ആറിൻറെ വരവ് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിൻറെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

അതേസമയം വിജയ് സേതുപതി നായകനായി എത്തിയ വിടുതലൈ പാർട്ട് 2 ആയിരുന്നു വെട്രിമാരന്റേതായി അവസാനമിറങ്ങിയ ചിത്രം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam