ചിരഞ്ജീവിയുടെ നായികയായി തൃഷ: വിശ്വംഭരയിലെ പോസ്റ്റര്‍ പുറത്ത്

MAY 4, 2025, 9:33 PM

ചിരഞ്ജീവി നായകനാക്കി വസിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിശ്വംഭര. ചിരഞ്ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. 

ഇപ്പോഴിതാ ചിത്രത്തിലെ നായികയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തൃഷ അവതരിപ്പിക്കുന്ന ആവണി എന്ന കഥാപാത്രത്തെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. 

ചിത്രത്തിലെ നായിക തൃഷയുടെ ജന്മദിനത്തില്‍ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.

vachakam
vachakam
vachakam

ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam