ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ പെസഹാ വ്യാഴത്തിന്റെ അനുസ്മരണത്തിലാണ്. ഈ പെസഹ വ്യാഴത്തിന് പെസഹാ പാലും അപ്പവും തയ്യാറാക്കുന്ന വിധം ഒന്നു നോക്കാം.
വേണ്ട ചേരുവകൾ
തേങ്ങ പാൽ ഒന്നാം പാൽ- 3 ഗ്ലാസ്സ്
രണ്ടാം പാൽ 3 ഗ്ലാസ്സ്
ശർക്കര 2 കപ്പ്
വെള്ളം 1 കപ്പ്
ഏലക്ക പൊടി 1 സ്പൂൺ
ചുക്ക് പൊടി 1 സ്പൂൺ
അരിപൊടി 1/2 കപ്പ്
തയാറാക്കുന്ന വിധം
ശർക്കര ലായനിയാക്കുക. അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുത്ത്, നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച് നന്നായിട്ട് കുറുകാൻ തുടങ്ങുമ്പോൾ തന്നെ അതിലേക്ക് ഏലക്ക പൊടിയും, ചുക്ക് പൊടിയും, ചേർത്തു കൊടുത്തതിലേക്ക് തേങ്ങയുടെ ഒന്നാം പാലും കൂടി ചേർത്തു കൊടുക്കാം. നേന്ത്രപ്പഴത്തിന്റെ കഷ്ണങ്ങളും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. ചില സ്ഥലങ്ങളിൽ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടാറുണ്ട്.
വേണ്ട ചേരുവകൾ
പച്ചരി 1 കപ്പ്
ഉഴുന്ന് 1/4 കപ്പ്
തേങ്ങ 1 കപ്പ്
ചെറിയ ഉള്ളി 5 എണ്ണം
ജീരകം 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം 2 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം.
പച്ചരിയും ഉഴുന്നും വെള്ളത്തിൽ നന്നായിട്ട് കുതിരാനായിട്ട് വയ്ക്കുക കുതിർന്നതിനുശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഒരു കപ്പ് ചിരകിയ നാളികേരവും, ചെറിയ ഉള്ളിയും, ജീരകവും, ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക. അരയാൻ ആവശ്യത്തിനുള്ള വെള്ളവും കൂടെ ഒഴിച്ചുകൊടുക്കുക. ഒരു പാത്രത്തിൽ നെയ്യ് തടവിയതിനുശേഷം മാവ് അതിലേക്ക് ഒഴിച്ചുകൊടുത്ത് ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. അപ്പത്തിന്റെ മുകളിൽ കുരിശ് ആകൃതിയിൽ കുരുത്തോല വെയ്ക്കാൻ മറക്കരുതേ!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്