തെക്കൻ ഫിലിപ്പീൻസിലെ ബാസിലാൻ പ്രവിശ്യയ്ക്ക് സമീപം 350-ലധികം യാത്രക്കാരുമായി പോയ ഫെറി മുങ്ങി 13 പേർ മരിച്ചു. കാണാതായ 28 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. എം/വി തൃഷ കെർസ്റ്റിൻ 3 (M/V Trisha Kerstin 3) എന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയതായി ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
സാംബോംഗ സിറ്റിയിൽ നിന്ന് സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് പോവുകയായിരുന്നു ഫെറി. ബാസിലാൻ പ്രവിശ്യയിലെ ബാലുക്ക്-ബാലുക്ക് ദ്വീപിന് അടുത്ത് ഫെറി മുങ്ങുകയായിരുന്നു.
കപ്പലിൽ 332 യാത്രക്കാരും 27 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങൾ ഉറപ്പിച്ചിരുന്ന ഹാർനെസ് പൊട്ടിയതാണ് കപ്പൽ ചെരിയാൻ കാരണമായതെന്ന് ചില ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിലെ ഇന്ത്യക്കാർക്ക് നിർണ്ണായക ജാഗ്രതാ നിർദ്ദേശം; വെടിനിർത്തൽ നിലവിൽ വന്നെങ്കിലും 48 മണിക്കൂർ
ഇറാനുമായി വെടിനിർത്തൽ; പക്ഷേ ലബനനിൽ ആക്രമണം തുടരും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ
കുവൈറ്റിൽ ഇനി പണമിടപാടുകൾക്ക് നിയന്ത്രണം! സലൂണുകളിലും ക്ലിനിക്കുകളിലും 10 ദീനാറിന് മുകളിൽ കറൻസി
ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ല; കപ്പലുകൾ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്ന് വാൾസ്ട്രീറ്റ് സ്ഥാപനത്തിന്റെ വെളിപ്പെടുത്തൽ