അബുജ: വടക്കൻ നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലുണ്ടായ വിഷവാതക ചോർച്ചയിൽ 37 ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. വാസെ മേഖലയിലെ കാമ്പാനി സുരാക് കമ്മ്യൂണിറ്റിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
ലെഡ് ഓക്സൈഡ്, സൾഫർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ മാരകമായ വാതകങ്ങൾ പെട്ടെന്ന് പുറന്തള്ളപ്പെട്ടതാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വക്താവ് ആൽഫ്രഡ് അലാബോ പ്രസ്താവനയിൽ പറഞ്ഞു. വായുസഞ്ചാരം കുറഞ്ഞ ഇടുങ്ങിയ ഖനിക്കുള്ളിൽ ഇത്തരം വിഷവാതകങ്ങൾ നിറഞ്ഞത് സ്ഥിതി സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഖനിയിൽ നിന്ന് പുറപ്പെടുന്നത് മാരകമായ വിഷവാതകങ്ങളാണെന്ന് തിരിച്ചറിയാതെ തൊഴിലാളികൾ ജോലി തുടർന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് നൈജീരിയൻ ഖനന വികസന മന്ത്രി ഡെലെ അലാക്കെ പറഞ്ഞു.
അപകടത്തെത്തുടർന്ന് നൈജീരിയൻ സർക്കാർ ഈ ഖനി താൽക്കാലികമായി അടച്ചുപൂട്ടുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
അപകടം നടന്ന ഖനിയിൽ ഏത് തരം ധാതുവാണ് ഖനനം ചെയ്തിരുന്നതെന്നോ, ഇത് നിയമപരമായ രീതിയിലാണോ പ്രവർത്തിച്ചിരുന്നതെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വ്യോമാക്രമണ ഭീഷണിയില്ലാതെ ഗൾഫ് രാജ്യങ്ങൾ; സമാധാന ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് ലോകം
ഹോർമുസ് കടലിടുക്കിൽ ചരക്ക് നീക്കം നിലച്ചു; വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കടൽപാതയിൽ അനിശ്ചിതത്വം
കടലിനടിയിലെ വാർത്താവിനിമയ കേബിളുകൾ തകർക്കാൻ റഷ്യൻ നീക്കം: തടയിട്ട് ബ്രിട്ടീഷ് നാവികസേന
ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല: യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാൻ ആണവ സമിതി