ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്ഫോര്ഡില് ഇന്ത്യന്‍ വംശജയായ ആറ് വയസ്സുകാരിയെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ക്രൂരമായി ആക്രമിച്ചു. 'ഇന്ത്യയിലേക്ക് മടങ്ങുക' എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ഒരു കുട്ടിക്ക് നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ വംശീയ ആക്രമണമാണിത്. എന്നാല്‍ ഏതാനും ആഴ്ചകളായി ഇന്ത്യക്കാരെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഓഗസ്റ്റ് 4 തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുമ്പോഴാണ് ആക്രമണം നടന്നത്. ഏകദേശം എട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയും 12 നും 14 നും ഇടയില്‍ പ്രായമുള്ള നിരവധി ആണ്‍കുട്ടികളും അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടതായി അയര്‍ലന്‍ഡില്‍ നഴ്സായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
10 മാസം പ്രായമുള്ള ഇളയ കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ അമ്മ വീടിനകത്തേക്ക് പോയ സമയത്താണ് അക്രമം നടന്നത്. അക്രമി സംഘത്തില്‍ പെട്ട കൗമാരക്കാര്‍ തന്നെ പരിഹസിച്ചെന്നും അമ്മ പറഞ്ഞു. മകള്‍ ഏറെ ഭയന്നിരിക്കുകയാണെന്നും യാതൊരു സുരക്ഷയും ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അക്രമത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികളെ ശിക്ഷിക്കണം എന്നല്ല ആവശ്യപ്പെട്ടിരിക്കുന്നതെന്നും കൗണ്‍സിലിംഗ് കൊടുക്കണമെന്നാണ് ആവശ്യമെന്നും അമ്മ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്