പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന്  ഓസ്‌ട്രേലിയ

AUGUST 11, 2025, 9:12 AM

മെൽബൺ: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഓസ്‌ട്രേലിയ. സെപ്റ്റംബറിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രഖ്യാപിച്ചു.

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യുഎൻജിഎ) യോഗത്തിൽ തന്റെ സർക്കാർ ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അൽബനീസ് പറഞ്ഞു.

'മിഡിൽ ഈസ്റ്റിലെ ആക്രമണ പരമ്പരയും ഗാസയിലെ സംഘർഷവും പട്ടിണിയും അവസാനിപ്പിക്കുന്നതിന് മനുഷ്യരാശിയുടെ ഏറ്റവും മികച്ച പ്രതീക്ഷ ദ്വിരാഷ്ട്ര പരിഹാരമാണ്' കാൻബറയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൽബനീസ് പറഞ്ഞു.

vachakam
vachakam
vachakam

കാനഡ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ അടുത്ത മാസം നടക്കുന്ന യോഗത്തിൽ പാലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം. ഇതോടെ യുഎൻ അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും അവരോടൊപ്പം ചേരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam