ധാക്ക: ബംഗ്ലാദേശിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 2024-ലെ ജൂലൈ റെവല്യൂഷനെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.
കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 185 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട്ട് ചെയ്യുന്നു.
ജമാഅത്ത് മുന്നണി 56 സീറ്റുകളിലാണ് വിജയിച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്മാൻ തിരിച്ചെത്തിയത്.
അഭിപ്രായ സർവേകളിലും താരിഖിനാണ് മുൻതൂക്കം. ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് അകറ്റി നിർത്തപ്പെട്ട തന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന 60 കാരനായ താരിഖ് റഹ്മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലബനനിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം: ഇസ്രായേലിന് മേൽ ശക്തമായ സമ്മർദ്ദവുമായി യൂറോപ്യൻ യൂണിയൻ
പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്സ്
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവന്റെ പേഴ്സണൽ സെക്രട്ടറി കൊല്ലപ്പെട്ടു
ലബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാർ പിൻവലിക്കുമെന്ന് ഇറാൻ