'ലക്ഷ്യം കുട്ടികളുടെ എണ്ണം കൂട്ടുക'; ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ചൈന

DECEMBER 13, 2025, 6:15 AM

ബെയ്ജിങ്: ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിതനികുതി (വാറ്റ്) ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ജനസംഖ്യ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ചൈനീസ് കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് വാറ്റ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തില്‍ വരും.

നികുതി നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ കോണ്ടങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നല്‍കേണ്ടി വരും. മൂന്നുപതിറ്റാണ്ടുമുന്‍പ് കുടുംബാസൂത്രണം പ്രോത്സാഹിപ്പിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഒഴിവാക്കിയതായിരുന്നു ഈ നികുതി. ജനസംഖ്യ പെരുകിയതോടെ 1980 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ 'ഒറ്റക്കുട്ടിനയം' നടപ്പാക്കിയിരുന്നു. ഇത് ലംഘിക്കുന്നവര്‍ ഭീമന്‍ പിഴയും ഈടാക്കിയിരുന്നു. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനുപോലും പലരും വിധേയരാകേണ്ടിയും വന്നിരുന്നു.

എന്നാല്‍, ജനസംഖ്യ കുറയാന്‍ തുടങ്ങിയതോടെ 2015-ല്‍ സര്‍ക്കാര്‍ നയം തിരുത്തി രണ്ടുകുട്ടികളാകാമെന്ന വ്യവസ്ഥകൊണ്ടു വന്നു. 2021-ല്‍ അത് മൂന്നാക്കി ഉയര്‍ത്തി. എന്നിട്ടും പ്രയോജനമില്ലാതായതോടെ, കുട്ടികളെ വളര്‍ത്തുന്നതിന് വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അതുകൊണ്ടും കാര്യമായ ഗുണം കാണാത്തതിനാലാണ് ഗര്‍ഭനിരോധന വസ്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam