പുടിനും ഡോവലും തമ്മില്‍ മോസ്‌കോയില്‍ കൂടിക്കാഴ്ച; യുഎസ് താരിഫുകളും സുരക്ഷാ സാഹചര്യവും ചര്‍ച്ചയായി

AUGUST 7, 2025, 3:51 PM

മോസ്‌കോ: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേലുള്ള തീരുവ ഇരട്ടിയാക്കിയതിന് പിന്നാലെ ശക്തമായ സന്ദേശം നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള പ്രതിബദ്ധത ഇന്ത്യയും റഷ്യയും വ്യാഴാഴ്ച ഊന്നിപ്പറഞ്ഞു.

നേരത്തെ നിശ്ചയിച്ചിരുന്നതാണ് ഡോവലിന്റെ റഷ്യ സന്ദര്‍ശനം. എന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% ലെവിക്ക് പുറമേ, 25% ശിക്ഷാ തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തി്‌ന്റെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന് പ്രാധാന്യമേറി. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഡോവലിനെ പ്രോട്ടോക്കോളുകള്‍ മറികടന്ന് ഹസ്തദാനം നല്‍കി സ്വീകരിച്ചതും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ഗാഢത വ്യക്തമാക്കുന്നതായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഡോവലിന്റെ ഉന്നത റഷ്യന്‍ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗുവുമായുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ക്രെംലിനില്‍ വെച്ച് ഡോവല്‍ പുടിനെ കണ്ടത്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള 'വളരെ സവിശേഷമായ ബന്ധത്തിന്റെ' പ്രാധാന്യം ഡോവലും ഷോയിഗുവും ഊന്നിപ്പറഞ്ഞു.

vachakam
vachakam
vachakam

തന്ത്രപരമായ പങ്കാളിത്തത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നെന്ന് ഡോവല്‍ പറഞ്ഞു. കാലത്തിന്റെ പരീക്ഷണങ്ങളെ വിജയിച്ച സൗഹൃദമാണ് ഇരു രാജ്യങ്ങളുടേതുമെന്ന് ഷോയിഗു പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam